ധർമസ്ഥല; കേസ് എൻ.ഐ.എക്ക് കൈമാറാൻ ബലമേകുന്നത് കേരള എം.പിയുടെ കത്ത്
text_fieldsമംഗളൂരു: ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറണമെന്ന ആവശ്യത്തിന് ബലമേകുന്നത് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം സി.പി.ഐയുടെ പി. സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എഴുതിയ കത്ത്. മലയാളി ബന്ധമുള്ള മുൻ കോളജ് വിദ്യാർഥിനി പത്മലതയുടെ കൊലപാതകം എം.പി കത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ഭീഷണിക്ക് വഴങ്ങാത്ത പിതാവിന്റെ രാഷ്ട്രീയം അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലായിരുന്നു ആ സംഭവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടായി.
നിമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷയിയുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന പത്മലതയുടെ മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കിട്ടാതെ കേസ് എഴുതിത്തള്ളുകയായിരുന്നു. ഈ കേസ് അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കൾ എസ്.ഐ.ടി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
1995നും 2014നും ഇടയിൽ നടന്ന കൂട്ട മൃതദേഹ സംസ്കരണം സംബന്ധിച്ചാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. അയാൾക്കൊപ്പം സഞ്ചരിച്ച് എസ്.ഐ.ടി അടയാളപ്പെടുത്തിയ 13 സ്പോട്ടുകളിലേക്ക് ഖനനം നീങ്ങുന്നുണ്ട്. എന്നാൽ പത്മലത അടക്കം മൂന്ന് വിദ്യാർഥിനികളുടെ കൊലപാതകങ്ങൾ സംബന്ധിച്ച് മാത്രമാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

