കേരള മാപ്പിള കലാ അക്കാദമി ബംഗളൂരു ചാപ്റ്റർ ഉദ്ഘാടനം 12ന്
text_fieldsബംഗളൂരു: 25 വർഷം പിന്നിടുന്ന കേരള മാപ്പിള കലാ അക്കാദമിയുടെ ബംഗളൂരു ചാപ്റ്റർ രൂപവത്കരിക്കുന്നു. നാട്ടിലും മറുനാട്ടിലുമായി ഒട്ടേറെ ചാപ്റ്ററുകൾ ഉള്ള അക്കാദമിയുടെ ബംഗളൂരുവിലെ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജനുവരി 12ന് നടക്കും. വൈകീട്ട് മൂന്നിന് കെ.ആർ പുരം ന്യൂലൈറ്റ് ഹാളിൽ സജ്ജമാക്കുന്ന എം.ടി. വാസുദേവൻ നഗറിൽ ചേരുന്ന യോഗത്തിൽ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സലീം ഗുരുവായൂർ അധ്യക്ഷതവഹിക്കും. ഹനീഫ് മുഖ്യാതിഥിയാവും. ചീഫ് കോഓഡിനേറ്റർ ഹക്കീം ഇരിട്ടി സ്വാഗതം നേരും.
തുടർന്ന് ഷഹനായ് മ്യൂസിക് ക്ലബിലെ ഗായകർ അണിനിരക്കുന്ന ഗാനമേളയും വൈവിധ്യമാർന്ന കലാരൂപങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് ചെയർമാൻ സക്കീർ ലാസ, ചീഫ് കോഓഡിനേറ്റർ ഹക്കീം ഇരിട്ടി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9880519494, 9738114114.

