കേരള- കർണാടക കന്നട നുടി സംഭ്രമം ആഘോഷിച്ചു
text_fieldsവൈറ്റ്ഫീൽഡ് ശ്രീസരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ സംഘടിപ്പിച്ച കേരള- കർണാടക കന്നട നുടി സംഭ്രമം ആഘോഷം
ബംഗളൂരു: ‘തൊദൽനുടി’ മാസിക, സീതമ്മ പുരുഷ നായക സ്മാരക കന്നട ഭവന- ഗ്രന്ഥാലയം, കേരള രാജ്യ കന്നട ചുടുക്ക് സാഹിത്യ പരിഷത്ത് കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ ‘കേരള- കർണാടക കന്നട നുടി സംഭ്രമം’ ആഘോഷിച്ചു.
അവാർഡ് ദാന ചടങ്ങും ചുടുക്കു കവി - കാവ്യസംഗമവും നടന്നു. ഭാഷാ, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, പത്രമാധ്യമ ക്ഷേത്രങ്ങളിൽ അപൂർവ നേട്ടങ്ങൾ കൈവരിച്ചവർക്കായിരുന്നു കാസർകോട് സീതമ്മ പുരുഷനായക സ്മാരക കന്നട ഭവന - ഗ്രന്ഥാലയം, 2025ലെ രാഷ്ട്രകവി ഗോവിന്ദപൈ രാഷ്ട്രീയ പ്രശസ്തി, നാടോജ ഡോ. കയ്യാര കിഞ്ജണ്ണറൈ രാഷ്ട്രീയ പ്രശസ്തി, കന്നട പയസ്വിനി പ്രശസ്തികൾ സമ്മാനിച്ചത്. ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിച്ചു. ഡോ. വാമൻറാവു - സന്ധ്യ റാണി ടീച്ചർ ദമ്പതിമാർ ഉദ്ഘാടനം ചെയ്തു. കർണാടക അതിർത്തി മേഖല വികസന അതോറിറ്റി സെക്രട്ടറി പ്രകാശ് മത്തിഹള്ളി മുഖ്യാതിഥിയായി. ആർ. ശ്രീനിവാസ്, ബി. ശങ്കർ, ഹാ. മാ. സതീശ്, പ്രഫ. കെ.ഇ. രാധാകൃഷ്ണ, സുബ്രഹ്മണ്യ ബാടുരു, പ്രഫ. മലർവിളി മുതലായവർ സംസാരിച്ചു. കാവ്യസംഗമത്തിൽ പങ്കെടുത്ത കുട്ടികളെയും മുതിർന്നവരെയും ആദരിച്ചു.
ഡോ. സുഷമാ ശങ്കറിനും പ്രകാശ് മത്തിഹള്ളിക്കും നാടോജ ഡോ. കയ്യാര കിഞ്ജണ്ണറൈ രാഷ്ട്രീയ പുരസ്കാരം നൽകി ആദരിച്ചു. പ്രഫ. കെ.ഇ. രാധാകൃഷ്ണനും സുബ്രഹ്മണ്യ ബാടൂരിനും ഡോ. ബാലകൃഷ്ണ എസ്. മദ്ദോടിക്കും രാഷ്ട്രകവി ഗോവിന്ദപൈ പ്രശസ്തിയും ഡോ. മലർവിളി, ഡോ. രവിശങ്കർ, ഹാ.മാ. സതീഷ്, പദ ദേവരാജ്, മേരി ജോസഫ് എന്നിവർ കന്നട പയസ്വിനി പുരസ്കാരങ്ങളും സ്വീകരിച്ചു. മൂന്ന് ദശകങ്ങളായി ഭാഷാ സാഹിത്യത്തിനായി നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന ഡോ. വാമൻറാവു -സന്ധ്യാ റാണി ടീച്ചർ ദമ്പതികളെ സാഹിത്യ സംഗമത്തില് ആദരിച്ചു. പ്രഫ. രാകേഷ് സ്വാഗതവും റെബിന് രവീന്ദ്രന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

