Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരിൽ കേരള...

ബംഗളൂരിൽ കേരള തെരഞ്ഞെടുപ്പ് വിജയാഘോഷം

text_fields
bookmark_border
ബംഗളൂരിൽ കേരള തെരഞ്ഞെടുപ്പ് വിജയാഘോഷം
cancel
camera_alt

 കേ​ര​ള​ത്തി​ലെ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ വി​ജ​യാ​ഘോ​ഷം ക​ർ​ണാ​ട​ക യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ജ​സ്റ്റി​ക്ക് ചി​ക്ക​ൻ കൗ​ണ്ടി ഹോ​ട്ട​ലി​ൽ ന​ട​ന്ന​പ്പോ​ൾ

ബംഗളൂരു: കേരളത്തിലെ യു.ഡി.എഫ് വിജയതരംഗം യു.ഡി.എഫ് കർണാടകയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിജയം ആഘോഷിച്ചു.മെജസ്റ്റിക് ചിക്കൻ കൗണ്ടിൽ ഹോട്ടലിൽ നടന്ന വിജയാഹ്ളാദയോഗം യു.ഡി.എഫ് കർണാടക വൈസ് ചെയർമാൻ ടി. സിറാജ് ഉദ്ഘാടനം ചെയ്തു. റഹീം ചാവശ്ശേരി, അബ്ദുല്ലത്തീഫ് ഹാജി, അലക്സ് ജോസഫ്, ഡോ. നകുല്‍ , സുബൈർ കായക്കൊടി, അഡ്വ. പ്രമോദ് വദപ്രത്ത് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കർണാടക ട്രഷറർ ജയ്സൺ ലൂക്കോസ് അധ്യക്ഷൻ വഹിച്ചു. കേരള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് കർണാടകയുടെ നേതൃത്വത്തിൽ വിപുല പ്രചാരണ പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു.

കേരളത്തിൽനിന്നും നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കൺവെൻഷനുകൾ നടത്തുന്നതോടൊപ്പം വിവിധ അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വോട്ടർമാരെ കേരളത്തിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.ബംഗളൂരുവില്‍ നിന്നും കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളിലേക്ക് 4,000 ത്തോളം വോട്ടർമാരെ ബസ്, ട്രെയിൻ തുടങ്ങിയ മാർഗങ്ങളിലൂടെ നാട്ടിലേക്ക് എത്തിച്ചിരുന്നു. കേരളത്തിലെ യു.ഡി.എഫ് തരംഗത്തിൽ പങ്കാളികളായ കർണാടകയിലുള്ള എല്ലാ യു.ഡി.എഫ് മലയാളി വോട്ടർമാരോടും യു.ഡി.എഫ് കർണാടക നന്ദി അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voterscelebrationelection victorymalayalisUDF Karnataka
News Summary - Kerala election victory celebration
Next Story