വൃദ്ധസദനത്തിലേക്ക് കേരള സമാജം സഹായം കൈമാറി
text_fieldsബംഗളൂരു: കേരള സമാജം മല്ലേശ്വരം സോണിന്റെ ചാരിറ്റി മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാരണ്യപുര വടേരഹള്ളി വില്ലേജിൽ സ്നേഹസദൻ ഓൾഡേജ് ഹോമിന് ഫൗളർ കട്ടിലുകൾ കൈമാറി.
മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, മല്ലേശ്വരം സോൺ അഡ്വൈസർ എം. രാജഗോപാൽ , ലേഡീസ് ചെയർപേഴ്സൻ സുധാ സുധീർ, മാനവ രത്ന. ഡോ. പി.ജി.കെ നായർ, എം.ഒ. വർഗീസ്, സ്നേഹ സദൻ ട്രസ്റ്റിമാരായ രാജു കെ.സി, ജോജി മാത്യു ജോൺ എബ്രഹാം, സ്നേഹസദൻ മാനേജർ റവ. ഫാ. അനിൽ, ചക്കുംമൂട്ടിൽ, കെ.എൻ.ഇ സെക്രട്ടറി ജയ്ജോ ജോസഫ്, കേരള സമാജം അസി. സെക്രട്ടറി ഓർഗനൈസേഷൻ വി.എൽ. ജോസഫ് എന്നിവർ സംസാരിച്ചു.
കൂടാതെ, സ്നേഹസദൻ അന്തേവാസികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വിഷുക്കൈനീട്ടം കൈമാറി. മല്ലേശ്വരം സോൺ കൺവീനർ പി.ആർ. ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

