കേരള സമാജം ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിച്ച ഇന്റര്‍സോൺ ക്രിക്കറ്റ് ടൂർണമെന്റ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറി സന്തോഷ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിച്ച ഇന്റര്‍സോൺ ക്രിക്കറ്റ് ടൂർണമെന്റ് ഹെബ്ബാൾ വെറ്റിനറി കോളജ് ഗ്രൗണ്ടിൽ നടന്നു. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറി സന്തോഷ് മേനോൻ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർപേഴ്സൺ ഹരികുമാർ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. വിനു, സോൺ കൺവീനർ കെ.സി. ബിജു, വൈസ് ചെയർമാൻ ഷിനോജ് നാരായൺ, ടൂർണമെന്റ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സജിത്ത് ചന്ദ്രൻ, വനിതാ വിഭാഗം ഭാരവാഹികളായ ദിവ്യ മുരളി, സുധ സുധീർ, ഷൈമ രമേഷ്, പ്രിയ പ്രസാദ്, സ്വപ്ന, സുനിത, പ്രസന്ന, പ്രദീപൻ, പ്രേമൻ, ലക്ഷ്മി ഹരികുമാർ, ഷൈജു ജോർജ്, ശശീധരൻ, പ്രസാദ്, സജീവൻ, തിലകൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരളസമാജം കെ.ആർ. പുരം- എ ടീം വിജയികളായി. കേരള സമാജം ഈസ്റ്റ് സോൺ സോൺ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കർണാടക രഞ്ജി ട്രോഫി മുൻ താരം ആനന്ദ് കട്ടി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയിച്ച ടീമിന് 40000 രൂപയും ഹരിപ്പാട് എൻ.വി. ദേവൻ മെമ്മോറിയർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് 20000 രൂപയും ട്രോഫിയും സമ്മാനിച്ചു. മാൻ ഓഫ് ദി ഫൈനൽസ്: ശൈലേഷ് ഫാബിയ (കെ.ആർ.പുരം സോൺ), മാൻ ഓഫ് ദി സീരീസ്: മൊഞ്ജിത് (കെ.ആർ.പുരം സോൺ), ബെസ്റ്റ് ബാറ്റ്സ്മാൻ ഓഫ് ദി സീരീസ്: ടി.സി. അഖിൽ(കന്റോൺമെന്റ് സോൺ എ ടീം)എന്നിവരാണ് മറ്റ് വിജയികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

