കെമ്പഗൗഡ സർക്കിള്‍ ഫ്ലൈഓവർ: നിർമാണം ഉടൻ ആരംഭിക്കും
text_fieldsബംഗളൂരു: മൈസൂരു-ബംഗളൂരു ഹൈവേയിലെ കെമ്പഗൗഡ സർക്കിളിൽ ഫ്ലൈഓവർ നിർമാണം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ചീഫ് സെക്രട്ടറി ഉമാശങ്കർ ഔദ്യോഗികമായി അറിയിച്ചു. ധാരിവാൾ ബിൽഡ്ടെക് ലിമിറ്റഡിന് കരാർ നൽകിയെന്നും നിർമാണം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഉടൻതന്നെ പണി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
മൈസൂരുവിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നം ഇതിലൂടെ യാഥാർഥ്യമാകുകയാണെന്ന് മൈസൂർ-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ പറഞ്ഞു. മണിപ്പാൽ ആശുപത്രി ജങ്ഷനിൽ ഫ്ലൈഓവർ വേണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം മുന്‍നിര്‍ത്തി എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തുകയും എത്രയുംവേഗം പദ്ധതി നടപ്പാക്കുന്നതിനായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഫ്ലൈഓവർ വരുന്നതോടെ മൈസൂരു-ബംഗളൂരു ഹൈവേയില്‍നിന്ന് മൈസൂരു നഗരത്തിലേക്കും, മൈസൂര്‍ റിങ് റോഡിലേക്കും പ്രവേശിക്കുന്നതിനും തിരിച്ചുമുള്ള ഗതാഗതക്കുരുക്ക് കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

