കേളീ ബംഗളൂരു നോർക്ക കാർഡിനുള്ള അപേക്ഷ സമർപ്പിച്ചു
text_fieldsകേളീ ബംഗളൂരു നോർക്ക കാർഡിനുള്ള അപേക്ഷകൾ ഭാരവാഹികൾ നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: കേളി ബംഗളൂരുവിന്റെ നേതൃത്വത്തിൽ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിനുള്ള രണ്ടാം ഘട്ട അപേക്ഷകൾ പ്രസിഡന്റ് കെ. ഷിബു, സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ നോർക്ക ഓഫിസിൽ സമർപ്പിച്ചു. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി മലയാളികള്‍ക്ക് സെപ്റ്റംബർ 22ന് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ അപകട സുരക്ഷ ഇൻഷുറൻസ് നോർക്ക കെയർ പ്രയോജനപ്പെടുത്താം.
രോഗാവസ്ഥ കണക്കിലെടുത്ത് നിബന്ധനകൾ അനുസരിച്ച് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ, ഗ്രൂപ് പേർസണൽ ആക്സിഡന്റിന് പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നിവയാണ് നോർക്ക കെയർ വഴി ലഭ്യമാകുന്നത്. വ്യക്തിത ഇൻഷുറൻസിന് 7965 രൂപയും ഭർത്താവ്, ഭാര്യ, രണ്ടു കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉൾപ്പെടെ 13275 രൂപയും ഒരു കുട്ടിയെ കൂടി അധികമായി ചേർക്കുന്നതിന് 4130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 12000 ത്തിലധികം ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ ഇതിലൂടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

