കേളി ബംഗളൂരു ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഷിബു പന്ന്യന്നൂർ, ജാഷിർ പൊന്ന്യം
ബംഗളൂരു: യശ്വന്ത്പൂർ എ.പി.എം.സി യാർഡ് മേഖല കേന്ദ്രമാക്കി രൂപം കൊണ്ട മലയാളി മാനവിക കൂട്ടായ്മയായ കേളി ബംഗളൂരുവിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഷിബു പന്ന്യന്നൂർ, ജനറൽ സെക്രട്ടറിയായി ജാഷിർ പൊന്ന്യം എന്നിവരെയും ട്രഷററായി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ. പ്രേമൻ, വനിതാ വിങ് ചെയർ പേഴ്സനായി നുഹ, മീഡിയ കറസ്പോണ്ടൻഡ് ആയി സജിത്ത് നാലാം മൈൽ എന്നിവരെയുമാണ് കമ്മിറ്റിയോഗം തെരഞ്ഞെടുത്തത്. കേളിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ബംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

