കെ.ഇ.എ കണക്ട് ആപ് പുറത്തിറക്കി
text_fieldsബംഗളൂരു: മെഡിക്കൽ, എൻജിനീയറിങ് സീറ്റുകൾ തെരഞ്ഞെടുക്കുന്നതിൽ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) ‘കെ.ഇ.എ കണക്ട്’ ആപ്പ് പുറത്തിറക്കി.
പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിചയസമ്പന്നരായ അധ്യാപകരും കഴിവുള്ള വിദ്യാര്‍ഥികളും ആപ്പിലൂടെ മാർഗനിർദേശം നൽകും. 2025 ൽ നീറ്റ്, സി.ഇ.ടി എന്നിവയിലൂടെ പ്രവേശനം നേടിയ ഏകദേശം 4,500 വിദ്യാര്‍ഥികളും മെന്റർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ മെന്ററിനും രണ്ട് വിദ്യാര്‍ഥികളെ വീതം നല്‍കും. 2026-27 വർഷത്തിൽ നീറ്റ്, സി.ഇ.ടി മെറിറ്റ് പട്ടികയിൽ യോഗ്യത നേടുന്ന വിദ്യാര്‍ഥികൾക്ക് മെഡിസിൻ, എൻജിനീയറിങ് എന്നിവയുൾപ്പെടെ വിവിധ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഇഷ്ടപ്പെട്ട കോളജുകൾ തെരഞ്ഞെടുക്കാൻ കണക്ട് ആപ് സഹായിക്കും.
സ്വകാര്യ കമ്പനികളും യുട്യൂബർമാരും മെന്റർമാരുടെ പേരിൽ പണം വാങ്ങി വിദ്യാര്‍ഥകളെ വഞ്ചിക്കുന്നതായി കെ.ഇ.എക്ക് നിരവധി പരാതികൾ ലഭിച്ചതിനെ തുടര്‍ന്നാണ് ആപ് പുറത്തിറക്കിയത്. വ്യാജ മെന്റര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് തെറ്റായ വിവരങ്ങൾ നൽകുന്നു. വിദ്യാര്‍ഥികള്‍ ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ തന്നെ അഞ്ച് മെന്റര്‍മാരുടെ വിശദാംശങ്ങൾ ദൃശ്യമാകും. അവർ പഠിക്കുന്ന കോഴ്സ്, കോളജ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. വിദ്യാര്‍ഥികൾക്ക് ഇഷ്ടമുള്ള മെന്റർമാരെ തിരഞ്ഞെടുക്കാം. പെണ് കുട്ടികള്‍ക്ക് വനിതാ മെന്റർമാരെയും ആണ് കുട്ടികള്‍ക്ക് പുരുഷ മെന്റർമാരെയും നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

