കെ.സി.കെ ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ഇന്നും നാളെയുമായി നടക്കും
text_fieldsബംഗളൂരു: കർണാടക കളരിപ്പയറ്റ് കൗൺസിൽ (കെ.സി.കെ) സംഘടിപ്പിക്കുന്ന ബംഗളൂരു കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ശനി, ഞായർ ദിവസങ്ങളിൽ മല്ലേശ്വരം എം.ഇ.എസ് കിഷോർ കേന്ദ്ര സ്കൂളിൽ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കർണാടക മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ ഡോ. വൈഷ്ണവി കുപ്പുസ്വാമി, കർണാടക സംസ്ഥാന ബയോ എനർജി ഡെവലപ്മെന്റ് ബോർഡ് ചെയർമാനും എ.ഐ.സി.സി അംഗവുമായ എസ്.ഇ. സുധീന്ദ്ര എന്നിവർ മുഖ്യാതിഥികളായിരിക്കും.
മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ. അയ്യപ്പൻ, മല്ലേശ്വരം എം.ഇ.എസ് കിഷോർ കേന്ദ്ര സ്കൂൾ പ്രിൻസിപ്പൽ ബി. പദ്മജ, കെ.സി.കെ സംസ്ഥാന സെക്രട്ടറി ഡോ. സൂര്യനാരായണ വർമ, സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് കെ. സുരത്രനാഥ്, അഡീഷനൽ ടെക്നിക്കൽ ഡയറക്ടർ രഞ്ജൻ മുള്ളറത്ത്, ബാംഗ്ലൂർ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ ഗുരുക്കൾ തുടങ്ങിയ വിശിഷ്ടാതിഥികളാവും. ഫോൺ: 96258 01180.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

