Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിൽ മതിലിടിഞ്ഞ്...

ബംഗളൂരുവിൽ മതിലിടിഞ്ഞ് ദുരന്തം: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

text_fields
bookmark_border
ബംഗളൂരുവിൽ മതിലിടിഞ്ഞ് ദുരന്തം: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം
cancel

ബംഗളൂരു: കനത്ത മഴയിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ഇടപെട്ടു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കെ.സി. വേണുഗോപാൽ നടത്തിയ ആശയവിനിമയം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര ക്രമീകരണം വേണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മാണ യൂണിറ്റിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 56 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരു ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ ചുറ്റുമതിലാണ് തകർന്നു വീണത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് താഴെ അഭയം തേടിയവർക്ക് മേൽ മതിൽ പതിക്കുകയായിരുന്നു. മൂന്ന് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ ബംഗളൂരു സ്വദേശികളാണ്. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahMalayali deathWall CollapseBengaluruK.C. Venugopal
News Summary - K.C. Venugopal intervenes in Bengaluru wall collapse disaster; Karnataka announces ₹5 lakh compensation
Next Story