ആശാൻ സ്മരണയുമായി ‘കവിതാരാമം’ കവിതാ സായാഹ്നം
text_fieldsകുന്ദലഹള്ളി കേരളസമാജം സംഘടിപ്പിച്ച ‘കവിതാരാമം’ കവിതാ സായാഹ്നത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: മലയാളത്തിന്റെ മണ്മറഞ്ഞ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ‘കവിതാരാമം’ കവിതാ സായാഹ്നത്തിൽ കവി രാജൻ കൈലാസ് മുഖ്യാതിഥിയായി.
സമൂഹത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച, അതിന് ആഹ്വാനം ചെയ്ത ആദ്യത്തെ മലയാള കവിയായിരുന്നു കുമാരനാശാനെന്ന് അദ്ദേഹം ഓർമിച്ചു. നാരായണൻ നമ്പീശനും ആശാൻ കവിതകളെക്കുറിച്ച് സംസാരിച്ചു. രാജേഷ് ആശാൻ കവിതകളാലപിച്ചു.
സമാജത്തിന്റെ സ്ഥാപക പ്രസിഡന്റായ കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം സംഘടിപ്പിച്ച ഏഴാമത് കവിതരചന മത്സരത്തിൽ സമ്മാനാർഹമായ കവിതകളെക്കുറിച്ച് കവയിത്രി രമ പിഷാരടി സംസാരിച്ചു.
വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിന്റെ ആദരവ് ലഭിച്ച ജി. ശ്രീകണ്ഠനെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

