ദേശീയതലത്തിൽ മാതൃക പൊലീസ് സ്റ്റേഷനായി കവിതാൽ
text_fieldsകവിതാൽ
ബംഗളൂരു: 2025ലെ രാജ്യത്തെ മികച്ച മൂന്ന് മാതൃക പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി സിർവാർ താലൂക്കിലെ കവിതാൽ പൊലീസ് സ്റ്റേഷൻ ഇടം നേടി. ജനസമ്പർക്കം, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ അച്ചടക്കവും കാര്യക്ഷമതയും, കേസ് തീർപ്പാക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
റാങ്കിങ്ങിന് ശേഷം ഫർണിച്ചർ, ലാപ്ടോപ് എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാറിൽനിന്ന് പ്രത്യേക സഹായങ്ങൾ സ്റ്റേഷന് ലഭിക്കും. ജില്ലയിലെ ബലഗനൂർ പൊലീസ് സ്റ്റേഷനുമായാണ് കവിതാൽ പൊലീസ് സ്റ്റേഷൻ മത്സരിച്ചത്. നവംബർ 28ന് ഐ.ഐ.എം റായ്പൂരിൽ നടക്കുന്ന ചടങ്ങിൽ പൊലീസ് സബ് ഇൻസ്പെക്ടർ ഗുരുചന്ദ്ര യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

