Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കഥാനഗരം' പ്രകാശനം ചെയ്തു

text_fields
bookmark_border
കഥാനഗരം പ്രകാശനം ചെയ്തു
cancel
camera_alt

ക​ഥാ​ന​ഗ​രം' പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ നി​ന്ന്

Listen to this Article

ബംഗളൂരു: ബംഗളൂരുവിലെ 11 എഴുത്തുകാരുടെ കഥകളുടെ സമാഹാരം 'കഥാനഗരം' കവി സി.എസ്. രാജേഷ് പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആന്‍റണി പുസ്തകം ഏറ്റുവാങ്ങി. അനിൽ രോഹിത്, രജത് കുറ്റ്യാട്ടൂർ, ഡോ.കെ.കെ. സുധ, എം.കെ. ദിവ്യ, കെ.എസ്. സിന, കെ.വി.പി. സുലൈമാൻ, ശ്രീദേവി ഗോപാൽ, ആന്‍റോ തോമസ്, എസ്. നവീൻ, ഡോ. കെ.കെ. പ്രേംരാജ്, എസ്. സലിംകുമാർ എന്നിവരുടെ കഥകളാണ് സമാഹാരത്തിലുള്ളത്.

സി.എസ്. രാജേഷിന്‍റെ കവിതകളെപ്പറ്റി ചർച്ചയും കവിയരങ്ങും നടന്നു. തങ്കമ്മ സുകുമാരൻ, പൊന്നമ്മ ദാസ്, വെണ്മണി സുരേന്ദ്രൻ, ശ്രീദേവി ഗോപാൽ, എം.കെ. ദിവ്യ, എം.ബി. മോഹൻദാസ്, റാണി ശശികുമാർ, കെ.എസ്. സിന, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഡോ.എം.പി. രാജൻ, വിനീഷ്, പ്രദീപൻ, ഷൈനി എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Kathanagaram' released
Next Story