Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഥകളി അരങ്ങേറ്റം ഇന്ന്
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ) കൈരളി കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ കഥകളി, കഥകളി വേഷ പഠന കളരിയിലെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം ശനിയാഴ്ച നടക്കും. വൈകീട്ട് 5.30ന് വിമാനപുരയിലെ കൈരളി നിലയം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നടിയും നർത്തകിയുമായ മഞ്ജു ഭാർഗവി മുഖ്യാതിഥിയാവും. കഥകളി കലാകാരൻ കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയാവും. കൈരളി കലാ സമിതി പ്രസിഡൻറ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ബി.സി.കെ.എ പ്രസിഡന്റ് ലളിതാ ദാസ് തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന വിദ്യാർഥികളുടെ അവതരണവും നടക്കും.
Next Story

