300 പേർക്ക് പഠനസഹായം നൽകുമെന്ന് കാരുണ്യ
text_fieldsഎ. ഗോപിനാഥ് കെ. സുരേഷ്
ബംഗളൂരു: പ്രവാസി മലയാളികൾക്കിടയിലെ ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു 300 വിദ്യാർഥികൾക്ക് പഠനസഹായം നൽകും. ജനറൽ ബോഡി യോഗത്തിന്റെതാണ് തീരുമാനം. നിലവിൽ നൽകുന്ന ചികിത്സാസഹായങ്ങൾ വർധിപ്പിക്കാനും ജീവകാരുണ്യ സേവനരംഗത്ത് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനമായി.
17 മേഖലാ കമ്മിറ്റികൾ ശക്തിപ്പെടുത്തും. ചെയർമാനായി എ. ഗോപിനാഥിനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രത്നാകരൻ നമ്പ്യാർ (വൈസ് ചെയ), കെ. സുരേഷ് (ജന. സെക്ര), എം.കെ. സിറാജ് (സെക്ര), കെ.പി. മധുസൂദനൻ (ട്രഷ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

