കാരുണ്യ നോട്ട് ബുക്ക് വിതരണം ചെയ്തു
text_fieldsബംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരുവിന്‍റെയും പൈ ഫൌണ്ടേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ട് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഇന്ദിര നഗറിലെ ജീവന്‍ ഭീമ കാരുണ്യ അഡ്മിന്‍ ഹാളില്‍ നടന്ന വിതരണ ചടങ്ങിന്‍റെ ഉദ്ഘാടനം പൈ ഫൗണ്ടേഷന്‍ ട്രസ്റ്റി മീന രാജ്കുമാര്‍ പൈ നിര്‍വഹിച്ചു.
കാരുണ്യ ചെയര്‍മാന്‍ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പൈ ഫൌണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി രാജ് കുമാര്‍ പൈ, കാരുണ്യ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ട്രഷറര്‍ കെ.പി. മധു സൂധനന്‍, സെക്രട്ടറി എം.കെ. സിറാജ്, ട്രസ്റ്റിമാരായ ഖാദര്‍ മൊയ്തീന്‍, കെ.കെ. തമ്പാന്‍, കെ.സി. ഹുസൈന്‍, സി. കുഞ്ഞപ്പന്‍, അഡ്വ. വാസുദേവന്‍, ഡോ .രാജന്‍, കാര്‍ത്യായനി രാജേന്ദ്രന്‍, ദീപ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും പങ്കെടുത്തു. ബോര്‍ഡ് അംഗങ്ങളായ കെ.ആര്‍. രാജേന്ദ്രന്‍, ദിനേശന്‍, പ്രഹ്ളാദന്‍, ഉണ്ണി, ശ്യാം, ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

