കാരുണ്യ ബംഗളൂരു പഠനസഹായം നല്കി
text_fieldsജീവകാരുണ്യരംഗത്തെ കൂട്ടായ്മയായ കാരുണ്യ
ബംഗളൂരു നടത്തിയ ചടങ്ങിൽ നിന്ന്
ബംഗളൂരു: ജീവകാരുണ്യരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്കി. ജീവന്ബീമാനഗറിലെ കാരുണ്യ ഹാളില്‍ നടന്ന ചടങ്ങില്‍ പൈ ഇന്റര്‍നാഷനല്‍ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ രാജ്കുമാര് പൈ, ഫിനാന്‍സ് ഡയറക്ടര്‍ മീന രാജ്കുമാര് എന്നിവര്‍ മുഖ്യാതിഥികളായി.
കാരുണ്യ ചെയര്മാന് എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.പി. രവിദാസ്, എം. ജനാര്ദനന്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. മുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പഠന സഹായം നല്‍കുന്നത്.
ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന ചികിത്സാ സഹായങ്ങളും അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കാരുണ്യ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ട്രഷറർ കെ.പി. മധുസൂദനന്, സെക്രട്ടറി എം.കെ. സിറാജ്, പി.വി. ശാരദ, കെ.ആര്. ഷീന എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

