കാരുണ്യ ബംഗളൂരു പഠനോപകരണം വിതരണം ചെയ്തു
text_fieldsgoogle image
ബംഗളൂരു: ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ദിര നഗർ ജീവൻഭീമ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിന്റെ ഉദ്ഘാടനം പൈ ഫൗണ്ടേഷൻ ട്രസ്റ്റി രാജ്കുമാർ പൈ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. 250 വിദ്യാർഥികൾക്കാണ് നോട്ടുപുസ്തകങ്ങൾ കൈമാറിയത്.
വർഷങ്ങളായി കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി പൈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 40,000 വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്യുന്നുണ്ട്. ഫൗണ്ടേഷൻ ട്രസ്റ്റി മീന രാജ്കുമാർ പൈ, കാരുണ്യ ജനറൽ സെക്രട്ടറി കെ. സുരേഷ്, സെക്രട്ടറി എം.കെ. സിറാജ്, ട്രഷറർ കെ.പി. മധുസൂദനൻ, കെ.കെ. തമ്പാൻ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, ഡോ. രാജൻ, എം. ജനാർദനൻ, കെ. രവി, കെ. ചന്ദ്രശേഖരൻ നായർ, പൊന്നമ്മദാസ് എന്നിവർ സംസാരിച്ചു. കാർത്യായനി രാജേന്ദ്രൻ, തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, ആന്റണി, ദിനേശൻ, പ്രഹ്ലാദൻ, ഒ.വി. സുജയൻ, പവിത്രൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

