കാരുണ്യ ബംഗളൂരു പഠന സഹായങ്ങള്‍ വിതരണം ചെയ്തു
text_fieldsകാരുണ്യ ബംഗളൂരു പഠന സഹായ വിതരണം പൈ ഇന്റര്‍നാഷനല്‍ ഇലക്ട്രോണിക്സ് എം.ഡി. രാജ് കുമാര്‍ പൈ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു ഈ വര്‍ഷത്തെ ആദ്യ പഠന സഹായങ്ങള്‍ വിതരണം ചെയ്തു. കാരുണ്യ ചെയര്മാന് എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഇന്ദിര നഗറിലെ ജീവന് ഭീമ നഗറിലെ കാരുണ്യ അഡ്മിന് ഹാളില്‍ നടന്ന ചടങ്ങില്‍ പൈ ഇന്റര്‍നാഷനല്‍ ഇലക്ട്രോണിക്സ് എം.ഡിയും ഫൗണ്ടേഷന് ചെയര്‍മാനുമായ രാജ് കുമാര്‍ പൈ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൗണ്ടേഷന് ട്രസ്റ്റി മീന രാജ് കുമാര്‍ പൈ അതിഥിയായി. ആദ്യഘട്ടത്തില്‍ നൂറിലേറെ കുട്ടികള്‍ക്ക് ചെക്കുകള്‍ കൈമാറി.
ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ട്രഷറര്‍ കെ.പി. മധുസൂധനന്, സെക്രട്ടറി എം.കെ. സിറാജ്, റിട്ട. പ്രിൻസിപ്പല്‍ രവിദാസ്, ട്രസ്റ്റിമാരായ അഡ്വ. വാസുദേവന്‍, കാര്‍ത്യായനി രാജേന്ദ്രന്, ഖാദര്‍ മൊയ്തീന്, കെ.ബി. ഹുസൈന്, ദീപ വേലായുധന്, ഡോ. രാജന് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
കാരുണ്യയുടെ വിദ്യാനിധിയിലേക്ക് തുടക്കം മുതല്‍ നല്കി വരുന്ന സ്പോണ്‍സര്‍ഷിപ്പ് തുകയായ നാല് ലക്ഷം രൂപ രാജ് കുമാര്‍ പൈ കാരുണ്യ ചെയര്മാന് കൈമാറി. ബോര്‍ഡ് അംഗങ്ങളായ കെ.കെ. തമ്പാന്, സി. കുഞ്ഞപ്പന്, കെ.ആര്. രാജേന്ദ്രന്, ശ്രീനി വാസന് ഉണ്ണി, ശ്യാം, വാസു, വിനോദ്, രതിമോള്‍, തങ്കം ഗോപിനാഥ്, ഷിന സുരേഷ്, അനിത മധു, രാധ ചന്ദ്രശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

