കാരുണ്യ ബംഗളൂരു പഠനസഹായ വിതരണം നടത്തി
text_fieldsഇന്ദിരാനഗർ ജീവൻ ഭീമ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന കാരുണ്യ ബംഗളൂരുവിന്റെ പഠനസഹായ വിതരണം പൈ ഫൗണ്ടേഷൻ ചെയർമാൻ രാജ്കുമാര് പൈ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബംഗളൂരുവിന്റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. ആദ്യഘട്ടത്തിൽ നൂറിലേറെ വിദ്യാർഥികൾക്ക് സഹായം കൈമാറി. തുടർഘട്ടങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്ക് സഹായം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൈ ഫൗണ്ടേഷൻ ചെയർമാൻ രാജ്കുമാര് പൈ ഉദ്ഘാടനം ചെയ്തു. മീന രാജ്കുമാർ പൈ അതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂദനൻ കെ.പി, സെക്രട്ടറി സിറാജ് എം.കെ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, ഡോ. രാജൻ, ജനാർദനൻ, പൊന്നമ്മ ദാസ്, രവി കെ, ചന്ദ്രശേഖരൻ നായർ, തമ്പാൻ കെ.കെ എന്നിവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികളും രക്ഷിതാക്കളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
കാരുണ്യയുടെ വിദ്യാഭ്യാസ നിധിയിലേക്ക് തുടക്കം മുതൽ തുടർച്ചയായി നൽകിവരുന്ന സ്പോൺസർഷിപ് തുകയായ മൂന്നരലക്ഷം രൂപയുടെ ചെക്ക് രാജ്കുമാർ പൈ കാരുണ്യ ചെയർമാന് കൈമാറി.
ബോർഡ് അംഗങ്ങളായ കാർത്യായനി രാജേന്ദ്രൻ, പവിത്രൻ, തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, ശ്രീനിവാസൻ, പ്രഹ്ലാദൻ, രവീന്ദ്രൻ, ദിനേശൻ, ഒ.വി സുജയൻ, സീന സുരേഷ്, ഗിരിജ രവി, രതിമോൾ, തങ്കം ഗോപിനാഥ്, ശാന്ത ശ്രീനിവാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

