Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസർക്കാർ സഹായമില്ല,...

സർക്കാർ സഹായമില്ല, കർണാടകയിലെ പശുദത്ത്​ പദ്ധതി പരാജയം

text_fields
bookmark_border
Karnatakas Pasudat
cancel

ബംഗളൂരു: പശുക്കളുടെ സംരക്ഷണത്തിനായി കർണാടകയിലെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ 'പുണ്യകോടി ദത്ത് യോജന' പദ്ധതി പരാജയം. സർക്കാർ വാഗ്ദാനം ചെയ്ത തുക ഗോശാല നടത്തിപ്പുകാർക്ക്​ നൽകാത്തതാണ്​ കാരണം. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ പദ്ധതി വഴി ഗോശാലകളിലെ പശുക്കളെ പൊതുജനങ്ങൾക്ക്​ ദത്തെടുക്കാം. ഒരു പശുവിന്​ ഒരു വർഷത്തേക്ക്​ 11,000 രൂപയാണ്​ നൽകേണ്ടത്​. എന്നാൽ സർക്കാർ സഹായം ഇല്ലാതായതിനാലും മറ്റ്​ സാമ്പത്തിക മെച്ചമില്ലാത്തതിനാലും ദത്തെടുക്കാൻ പൊതുജനങ്ങൾ തയാറാകുന്നില്ല.

കർണാടകയിൽ 178 ഗോശാലകളിലായി ആകെ 23,155 പശുക്കളാണ്​ ഉള്ളത്​. എന്നാൽ ഇതുവരെയായി ആകെ 200 എണ്ണത്തിനെ മാത്രമേ ദത്തെടുത്തിട്ടുള്ളൂ. മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ ദത്തെടുത്ത 11 എണ്ണവും മൃഗസംരക്ഷണ വകുപ്പ്​ മന്ത്രിയെടുത്ത 31 എണ്ണവുമടക്കമാണിത്​. മറ്റുള്ള ബി.ജെ.പി എം.എൽ.എമാർ പോലും പശുക്കളെ ദത്തെടുക്കാൻ തയാറായിട്ടില്ല. രണ്ടായിരം പേരിൽ നിന്ന്​ സംഭാവനയായി 21.5 ലക്ഷം രൂപ സർക്കാർ നേരത്തേ സമാഹരിച്ചിട്ടുണ്ട്​.

ഗോശാലകളിലെ മിക്കവയും പ്രായം ചെന്നവയും പാൽ ഉൽപാദിപ്പിക്കാത്തവയും രോഗമുള്ളവയുമാണ്​. ഒരു ഗോശാലക്ക്​ പശു ഒന്നിന്​ വൈക്കോൽ, മരുന്ന്, തൊഴിലാളികളുടെ കൂലി​ തുടങ്ങിയവക്കായി ദിവസം 300 രൂപയാണ്​ ചെലവ്​. എന്നാൽ സർക്കാർ ആകെ 17.5 രൂപ മാത്രമാണ്​ നൽകുന്നത്​. അസുഖം ബാധിച്ച്​ ചാകുന്നവയെ മാന്യമായി സംസ്കരിക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. കോർപറേഷൻ അധികൃതർ ഇവയുടെ ജഡം ഒഴിവാക്കാനായി 10,000 രൂപ ഈടാക്കുകയും ചെയ്യുന്നു. ദത്തെടുക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരുന്നില്ലെന്ന്​ ഗോശാല അധികൃതർ തന്നെ പറയുന്നു. പദ്ധതിക്കായി ആകെ 5240 കോടി രൂപയാണ്​ വേണ്ടത്​. എന്നാൽ സർക്കാർ ഇതുവരെ 50 കോടി രൂപ മാത്രമാണ്​ അനുവദിച്ചത്​. എന്നാൽ സ്വകാര്യ ഗോശാലകൾക്ക് വൈക്കോലിനായി നാല്​ കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും​ ഫണ്ട്​ കിട്ടുന്ന മുറക്ക്​ വിതരണം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ്​ അധികൃതർ പറയുന്നു. അതേസമയം, പദ്ധതിയിലേക്ക്​ പണം സമാഹരിക്കാനായി നവംബർ മാസത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന്​ ഒരു ദിവസത്തെ ശമ്പളം സർക്കാർ പിടിച്ചിട്ടുണ്ട്​. ഇതുവഴി നൂറു കോടി രൂപ സമാഹരിക്കാനാകുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka govt
News Summary - Karnataka's Pasudat project failed
Next Story