അസം യാത്രക്കിടെ കർണാടക യുവാവ് മരിച്ചു
text_fieldsഅശോക്
ആചാര്യ
മംഗളൂരു: അസമിലെ ഗുവാഹതിയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയ ഉഡുപ്പി ജില്ലയിൽനിന്നുള്ള യുവാവ് യാത്രക്കിടെ അസുഖം ബാധിച്ച് മരിച്ചു. കാപു താലൂക്കിലെ കടപ്പാടിക്കടുത്തുള്ള സർക്കാർഗുഡ്ഡെ നിവാസിയായ അശോക് ആചാര്യയാണ് (33) മരിച്ചത്.
അസമിലെ ഗുവാഹതിയിലേക്കുള്ള വിനോദ യാത്ര സംഘത്തിൽ അശോക് ഉണ്ടായിരുന്നു. യാത്രക്കിടെ തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതുമൂലം അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും ഇത് അദ്ദേഹത്തെ ഗുരുതരാവസ്ഥയിലാക്കിയതായും സംഘാംഗങ്ങൾ ബന്ധുക്കളെ അറിയിച്ചു. ഉടൻ ഗുവാഹതിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

