Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ര്‍ണാ​ട​ക ടൂ​റി​സം;...

ക​ര്‍ണാ​ട​ക ടൂ​റി​സം; ‘ന​മ്മ ഗൈ​ഡ്’ വെ​ബ്‌​സൈ​റ്റും ആ​പ്പും വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി

text_fields
bookmark_border
ക​ര്‍ണാ​ട​ക ടൂ​റി​സം; ‘ന​മ്മ ഗൈ​ഡ്’ വെ​ബ്‌​സൈ​റ്റും ആ​പ്പും വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ‘ന​മ്മ ഗൈ​ഡ്’ എ​ന്ന പേ​രി​ൽ പു​തി​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം നി​ര്‍മ്മി​ക്കാ​ന്‍ ക​ർ​ണാ​ട​ക ടൂ​റി​സം വ​കു​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​പ്പി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​ദേ​ശ​ങ്ങ​ളു​ടെ ച​രി​ത്രം, സം​സ്കാ​രം, പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഗൈ​ഡു​ക​ളെ ഓ​ൺ​ലൈ​നാ​യി എ​ളു​പ്പ​ത്തി​ൽ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചി​ത്വ​വും ന​ട​ത്തി​പ്പും ശ​രി​യാ​യ രീ​തി​യി​ല്‍ നി​ല​നി​ർ​ത്താ​നും ഇ​തു​മൂ​ലം സാ​ധി​ക്കും. ടൂ​റി​സം വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഗൈ​ഡു​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് സം​രം​ഭം സ​ഹാ​യ​ക​ര​മാ​കും.

ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ സ്ഥാ​പ​ന​ങ്ങ​ളെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ടൂ​റി​സം വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sectorwebsiteapplicationkarnataka tourism
News Summary - Karnataka Tourism; Plans to develop 'Namma Guide' website and app
Next Story