Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നട പതാകക്ക് ഔദ്യോഗിക സംസ്ഥാന പദവിക്കായി ചട്ടം കൊണ്ടുവരും -മുഖ്യമന്ത്രി

text_fields
bookmark_border
കന്നട പതാകക്ക് ഔദ്യോഗിക സംസ്ഥാന പദവിക്കായി ചട്ടം കൊണ്ടുവരും -മുഖ്യമന്ത്രി
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ക​ന്ന​ട പ​താ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്നു, ക​ന്ന​ട പ​താ​ക​യേ​ന്തി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ച് പാ​സ്റ്റ്

ബംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നട പതാകക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാകക്കൊപ്പം അത് ഉയർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമ ചട്ടക്കൂട് കൊണ്ടുവരുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഞായറാഴ്ച പറഞ്ഞു.

കർണാടക സംസ്ഥാന രൂപവത്കരണ ദിനത്തിൽ കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 30 മുതൽ ഡിസംബർ 11 വരെ ബെളഗാവിയിൽ നടക്കുന്ന നിയമസഭ ശൈത്യകാല സമ്മേളനത്തിൽ സർക്കാർ വിഷയം ചർച്ച ചെയ്യും. നേരത്തെ മന്ത്രിസഭയിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുകയും കേന്ദ്ര സർക്കാറിന് അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ഒപ്പം കന്നട പതാകയും ഉയർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക തീരുമാനം എടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സംസ്ഥാനത്തിന് സ്വന്തമായി ദേശീയഗാനം ഉള്ളതുപോലെ, കന്നടക്കാരുടെ ആത്മാഭിമാനത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സംസ്ഥാന പതാകയാണ് സർക്കാരിന്റെ അഭിലാഷമെന്ന് ശിവകുമാർ പറഞ്ഞു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പതാക ഇതിനകം കന്നഡിഗരുടെ വികാരങ്ങളുടെ പ്രതീകമായി മാറിയിരുന്നു. കർണാടകയുടെ അറിവ് പാരമ്പര്യം, സംസ്കാരം, മതസൗഹാർദ്ദം, സമാധാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഈ പതാകക്ക് ഔദ്യോഗിക അംഗീകാരവും സംസ്ഥാന പതാക പദവി ഉണ്ടാവണം. ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനുള്ളിൽ കർണാടകയുടെ സ്വത്വത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് സംസ്ഥാന പതാക. 71-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ശിവകുമാർ ദേശീയ, കന്നട പതാകകൾ ഉയർത്തി. മുഖ്യമന്ത്രി മാർച്ച് പാസ്റ്റ് പരിശോധിക്കുകയും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ശിവകുമാർ രാജ്യോത്സവത്തോടനുബന്ധിച്ച് വിധാനസൗധ വളപ്പിലെ ഭുവനേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മന്ത്രി മധു ബംഗാരപ്പ, ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka to Seek Official State Flag Status
Next Story