കർണാടകക്ക് 1,122 സർക്കാർ മെഡിക്കൽ സീറ്റുകൾ കൂടി -മന്ത്രി ശരൺ പ്രകാശ് പാട്ടീൽ
text_fieldsശരൺ പ്രകാശ് പാട്ടീൽ
ബംഗളൂരു: കർണാടകക്ക് 1,122 സർക്കാർ മെഡിക്കൽ സീറ്റുകൾ കൂടി കേന്ദ്രം അനുവദിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സംസ്ഥാനം മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് മുൻപന്തിയിലാണെന്നും സംസ്ഥാനത്തിന് അധികമായി അനുവദിക്കുന്ന സീറ്റുകൾ കൊപ്പൽ, ഗദഗ്, ചാമരാജനഗർ, കാർവാർ, കാവേരി തുടങ്ങിയ ജില്ലകൾക്ക് തീരുമാനം ഗുണം ചെയ്യുമെന്നും വിധാൻ സൗധയിൽ നടന്ന വാര്‍ത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബിരുദ സീറ്റുകളിൽ കേന്ദ്ര സർക്കാറിന്‍റെ 495 കോടി രൂപയുടെ ഗ്രാന്‍റും ബിരുദാനന്തര മെഡിക്കൽ സീറ്റുകൾക്ക് 541 കോടി രൂപയുടെ ഗ്രാന്‍റും ലഭിക്കും. മൊത്തത്തിൽ സംസ്ഥാനത്തിന് 1,000 കോടിയിലധികം രൂപ ലഭിക്കും. സംസ്ഥാനത്തിന് ആയിരത്തിലധികം മെഡിക്കൽ സീറ്റുകൾ അനുവദിച്ചത് നേട്ടമാണ്. മെഡിക്കൽ മേഖലയിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്നവർക്ക് കർണാടക ഇപ്പോൾ ധാരാളം അവസരങ്ങൾ നൽകുന്നുവെന്നും വിദ്യാര്‍ഥികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

