വിദ്യാലയ ഗ്രാൻറ് തേടി സ്വന്തം ചോരയിൽ മുക്കി അധ്യാപകൻ മന്ത്രിക്ക് കത്തെഴുതി
text_fieldsചോരയിൽ മുക്കി കത്തെഴുതുന്ന പ്രസാദ് മാസ്റ്റർ
മംഗളൂരു: കർണാടക സർക്കാരിനോട് ഗ്രാന്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിക്കാരിപുരയിൽനിന്നുള്ള കന്നട മീഡിയം സ്കൂൾ അധ്യാപകൻ സ്വന്തം രക്തം കൊണ്ട് ഔപചാരിക അപേക്ഷ എഴുതി. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പക്ക് നൽകിയ അപേക്ഷയിൽ പ്രശാന്ത് സിരഞ്ജെ എന്ന അധ്യാപകൻ സാമ്പത്തിക സഹായം സംബന്ധിച്ച് ആവർത്തിച്ചുള്ള ഉറപ്പുകൾ നടപ്പിലാക്കാത്തതിൽ അധ്യാപകർക്കിടയിലുള്ള നിരാശ എടുത്തുകാണിച്ചു.
പ്രാദേശിക ഭാഷാ സ്കൂളുകളെ പിന്തുണക്കുന്നതിന് സർക്കാർ ഗ്രാന്റുകൾ ആവശ്യപ്പെട്ട് കർണാടകയിലുടനീളമുള്ള അധ്യാപകർ നേരത്തെ ബംഗളൂരുവിലും ജില്ല കേന്ദ്രങ്ങളിലും പ്രകടനങ്ങൾ നടത്തിയ കാര്യം അദ്ദേഹം ഓർമിപ്പിച്ചു.
പ്രസാദ് മാസ്റ്റർ സഹപ്രവർത്തകർക്കൊപ്പം
കന്നട അവരുടെ സിരകളിലൂടെ ഒഴുകുന്നു എന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും ഉരുവിടുന്നുണ്ടെങ്കിലും കന്നട മീഡിയം സ്കൂളുകൾക്ക് ആ സ്പർശം ലഭിക്കുന്നില്ല.ആ ദിശയിൽ ത്യാഗത്തിന് സന്നദ്ധം എന്നതിന്റെ പ്രതീകമാണ് തന്റെ കത്ത്.
സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കർണാടക പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാത്തുടനീളമുള്ള അധ്യാപകർ രക്തം കൊണ്ട് അപേക്ഷ എഴുതുമെന്നതിന്റെ സൂചന കൂടിയാണിതെന്ന് പ്രസാദ് സിരഞ്ജെ മാസ്റ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

