Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ ടാക്സികളിൽ മീറ്ററുകൾ നിർബന്ധമാക്കും -ഗതാഗത മന്ത്രി

text_fields
bookmark_border
കർണാടകയിൽ ടാക്സികളിൽ മീറ്ററുകൾ നിർബന്ധമാക്കും -ഗതാഗത മന്ത്രി
cancel
camera_alt

ബൈ​ര​തി സു​രേ​ഷ്

ബംഗളൂരു: എല്ലാ ടാക്സികളിലും മീറ്ററുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. ടാക്സി ഉടമകളുടെയും ഡ്രൈവർമാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നടപടി. ടാക്സി കമ്പനികൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കുകൾ യാത്രക്കാരില്‍ നിന്നും വാങ്ങണം. നിയമ ലംഘനം നടത്തുന്ന ടാക്സികൾ സർക്കാർ പിടിച്ചെടുക്കും. മീറ്റർ സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമ വ്യവസ്ഥകളും ചട്ടങ്ങളും ഗതാഗത വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നിയമം ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹന യാത്രികരുടെയും പിൻസീറ്റില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർണാടകയിലുടനീളം ഹാഫ് ഹെൽമെറ്റ് ഉപയോഗിക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി പറഞ്ഞു. പുതുവര്‍ഷത്തില്‍ നിയമം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് സംബന്ധിച്ച് നിയമ ലംഘനത്തിനുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ചു. ആദ്യതവണ നിയമലംഘനം നടത്തുന്നവർക്ക് 5,000 രൂപയും രണ്ടാമത്തെ തവണ നിയമലംഘനം നടത്തുന്നവർക്ക് 10,000 രൂപയും പിഴ ചുമത്തും. മൂന്നാം തവണയും നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും.

വിയറ്റ്നാം ആസ്ഥാനമായ കമ്പനിയായ ഗ്രീൻ എസ്.എം നടത്തുന്ന പുതിയ ഗ്രീൻ എസ്.എം ടാക്സികൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ രജിസ്റ്റർ ചെയ്യുന്നത് നിർത്താൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഡ്രൈവർമാരുടെ താൽപര്യങ്ങൾ കണക്കിലെടുത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ രജിസ്ട്രേഷനുകൾ അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka Taxi Meters Mandatory
Next Story