കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു
text_fieldsകേരള സമാജം യുവജനോത്സവ മത്സര വിജയികൾ സംഘാടകർക്കൊപ്പം
ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ കലാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭൂതിയായി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കള്‍ച്ചറല്‍ സെക്രട്ടറി വി. മുരളീധരൻ, അസി. സെക്രട്ടറി വി.എല്‍. ജോസഫ്, കെ.എന്‍.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ജി. ഹരികുമാർ, കെ. വിനേഷ്, സുജിത്, ജേക്കബ് വർഗീസ്, ജോർജ് തോമസ്, രാജീവൻ, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, ദിവ്യ മുരളി, രമ്യ ഹരികുമാർ, സുധ സുധീർ, ശോഭന പുഷ്പരാജ്, ഷൈമ രമേഷ്, അനു അനിൽ, ലക്ഷ്മി ഹരികുമാർ, ലേഖ വിനോദ്, വിധികര്‍ത്താക്കളായ കലാമണ്ഡലം അജിത, ആര്.എല്‍.വി അഖില, ഷർമിള വിനയ് എന്നിവര്‍ പങ്കെടുത്തു.
18 ഇനങ്ങളില്‍ അഞ്ചുമുതല്‍ 18 വയസ്സുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മാറ്റുരച്ചു. നൂറുകണക്കിന് മത്സരാർഥികള്‍ രണ്ടുദിവസം നീണ്ടുനിന്ന മത്സരങ്ങളില്‍ പങ്കെടുത്തു.
വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇഷിത നായരും സീനിയർ വിഭാഗത്തില്‍ രുദ്ര കെ. നായരും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .
വിവിധ മത്സര വിജയികൾ
സബ് ജൂനിയർ വിഭാഗം-ഭരതനാട്യം - അദിതി വിനോദ്, ഹരിണി എൻ. രാജു, സാറ മനു, അദ്വിക ശ്രീവാസ്തവ. ശാസ്ത്രീയ സംഗീതം: ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ.
ലളിതഗാനം: ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ, എസ്. മേധ. നാടൻപാട്ട്: ആന്യ വിജയകൃഷ്ണൻ, അഹമ്മദ് അകീൽ, ആർ. അനിക, പദ്യം ചൊല്ലൽ: ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ, എസ്. മേധ.
ജൂനിയർ വിഭാഗം:ഭരതനാട്യം- സ്മൃതി കൃഷ്ണകുമാർ, അദിതി പ്രദീപ്, ഇഷിതാ നായർ, വേദിക വെങ്കട്ട്, കുച്ചുപ്പുടി- ഇഷിതാ നായർ, 2. ആതിര ബി. മേനോൻ, സ്മൃതി കൃഷ്ണകുമാർ, അദിതി പ്രദീപ്. മോഹിനിയാട്ടം- അദിതി പ്രദീപ്, ഇഷിതാ നായർ, ആതിര ബി. മേനോൻ.
നാടോടി നൃത്തം- ഇഷിതാ നായർ, ഐഷാനി അനുമോദ്, ഫിയോന സാറ ജോർജ് , അനീറ്റ ജോജോ, മിഷേൽ തോമസ്, സ്മൃതി കൃഷ്ണകുമാർ.
ശാസ്ത്രീയ സംഗീതം - സർവേഷ് വി. ഷേണോയ്, കെ. ആദ്യ മനോജ്, പ്രണവി എ.പി, ജിയെന്ന മരിയ അരുൺ, ലളിതഗാനം- പ്രണവി എ.പി, ജിയെന്ന മരിയ അരുൺ, സർവേഷ് വി. ഷേണോയ്, അലക്സിസ് അരുൺ . മാപ്പിളപ്പാട്ട്- ജിയെന്ന മരിയ അരുൺ, മുഹമ്മദ് ഹസൻ, കെ. ആദ്യ മനോജ്, അലക്സിസ് അരുൺ , അദിതി കെ.പി നാടൻപാട്ട് - ജിയെന്ന മരിയ അരുൺ, കെ ആദ്യ മനോജ്, സർവേശ് കെ ഷേണോയ്, അദിതി കെ പി.
പദ്യം ചൊല്ലൽ - ശ്രദ്ധ ദീപക് , മുഹമ്മദ് ഹസൻ, കെ. ആദ്യ മനോജ്, അഭിനവ് വിനോദ്. മോണോ ആക്റ്റ് - ഇഷിതാ നായർ, അനീറ്റ ജോജോ, ആതിര ബി. മേനോൻ, പ്രസംഗം - അനീറ്റ ജോജോ, ഭദ്ര സുരേന്ദ്രൻ.
സീനിയർ വിഭാഗം: ഭരതനാട്യം - രുദ്ര കെ നായർ, അനിന്ദിത മേനോൻ, മാളവിക കെ. മോഹിനിയാട്ടം - രുദ്ര കെ. നായർ, അനഘ നായർ, അനിന്ദിത മേനോൻ. ലളിതഗാനം- റീയ സജിത്ത്, രുദ്ര കെ. നായർ, നാടൻപാട്ട് - രുദ്ര കെ നായർ, റീയ സജിത്ത് പദ്യം ചൊല്ലൽ - രുദ്ര കെ നായർ, നന്ദിത വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

