‘സാരംശ’യുമായി സംസ്ഥാന സർക്കാറിന്‍റെ ഇ-ഗവേണൻസ് വകുപ്പ്
text_fieldsബംഗളൂരു: സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, അറിയിപ്പുകൾ, നയ രേഖകൾ എന്നിവയിലേക്കുള്ള ആക്‌സസ് ലളിതമാക്കുന്നതിനായി എ.ഐ-അധിഷ്ഠിത വിവരശേഖരണ പ്ലാറ്റ്‌ഫോമായ ‘സാരംശ’ അവതരിപ്പിക്കാൻ സര്‍ക്കാര്‍ ഇ-ഗവേണൻസ് വകുപ്പ് ഒരുങ്ങുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഇതിലൂടെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക പദ്ധതികളുടെയോ ഉത്തരവുകളുടെയോ വിശദാംശങ്ങൾ നിമിഷങ്ങള്‍ക്കകം ലഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ ധനകാര്യം, റവന്യൂ, ഗ്രാമവികസനം, പഞ്ചായത്തീ രാജ്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളില്‍ ഇ-ഗവേണൻസ് നടപ്പാക്കും. ഈ വകുപ്പുകളിൽ ഓരോന്നിലും ഒരു നോഡൽ ഓഫിസർ ഉണ്ടായിരിക്കുമെന്ന് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഇ-ഗവേണൻസ്) പ്രിൻസിപ്പൽ സെക്രട്ടറി പങ്കജ് പാണ്ഡെ പറഞ്ഞു.
നോഡൽ ഓഫിസർ സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, വിജ്ഞാപനങ്ങൾ, അവരുടെ വകുപ്പുകൾ പുറപ്പെടുവിക്കുന്ന മറ്റ് രേഖകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യും. ഏതൊരു പ്രശ്നത്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാൻ ‘സാരംശ’ സഹായിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പങ്കജ് പാണ്ഡെ പറഞ്ഞു. പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ആയിരക്കണക്കിന് ഔദ്യോഗിക രേഖകൾ ഏകീകൃത സംവിധാനത്തിന് കീഴില്‍ വരികയും പഴയതുംപുതിയതുമായ രേഖകള്‍ നിമിഷങ്ങൾക്കുള്ളിൽ തിരഞ്ഞെടുക്കാന്‍ സാധിക്കുകയും ചെയ്യും. എ.ഐ-അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ വലിയ സർക്കാർ ഫയലുകളുടെ സംഗ്രഹങ്ങൾ നിര്‍മ്മിക്കാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

