ചില്ലറയില്ല; വയോധികനെ വഴിയിലിറക്കിവിട്ട് ബസ് ജീവനക്കാർ
text_fieldsബംഗളൂരു: ചില്ലറ നൽകിയില്ലെന്ന കാരണത്താൽ വയോധികനെ വഴിയിലിറക്കിവിട്ട് കർണാടക ആർ.ടി.സി ജീവനക്കാർ. സുബ്രഹ്മണ്യ കഡാബ നുചിബാൽതിലയിലാണ് സംഭവം. ശാന്തിഗുരി സ്വദേശി ബാബു ഗൗഡയെ (75) ആണ് ബസിൽനിന്ന് ഇറക്കിവിട്ടത്.
കല്ലുഗുഡ്ഡെയിൽനിന്ന് ഉപ്പിനങ്ങാടിയിലേക്ക് പോകുന്ന ബസിൽ കയറിയ ഇയാൾ കാഞ്ചനയിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. 200 രൂപ നൽകിയപ്പോൾ കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലെന്ന് പറഞ്ഞപ്പോൾ ബാക്കി പൈസ പിന്നീട് തരാമെന്ന് പറഞ്ഞ് കണ്ടക്ടർ മുഴുവൻ തുകയും വാങ്ങിവെച്ചു. ബാക്കി കാശ് പിന്നീട് ചോദിച്ചപ്പോൾ ക്ഷുഭിതനായ കണ്ടക്ടർ വയോധികനെ ഗോലിയട്കയിൽ ഇറക്കിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

