Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ

text_fields
bookmark_border
പു​തി​യ നി​ര​ക്ക് തീ​രു​മാ​നി​ക്കാ​ൻ നാ​ലി​ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം
ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ
cancel
camera_alt

ഗ​താ​ഗ​ത മ​ന്ത്രി ബൈ​ര​തി സു​രേ​ഷ്

ബംഗളൂരു: കർണാടകയിലെ നാല് ആർ.ടി.സി ബസുകളുടെ യാത്ര നിരക്ക് നവംബർ അഞ്ച് മുതൽ വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് ഞായറാഴ്ച പറഞ്ഞു.ചിക്കബല്ലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ അഞ്ച് തവണ ഡീസൽ വില വർധിപ്പിച്ചതിനാൽ നാല് സംസ്ഥാന ഗതാഗത കോർപറേഷനുകൾക്ക് പ്രതിവർഷം 2000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇതിനകം 9000 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിൽ കോർപറേഷനുകൾ വലയുകയാണ്. കോർപറേഷനുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് നിരക്ക് വർധന അനിവാര്യമായി. കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു, തുടർന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വർധന തീരുമാനിക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.

നിരക്ക് വർധനയുടെ വ്യാപ്തി തീരുമാനിക്കാനായി നവംബർ നാലിന് ഗതാഗത വകുപ്പ് നാല് കോർപറേഷനുകളിലെയും ഉദ്യോഗസ്ഥരുമായി യോഗം ചേരും. പുതുക്കിയ നിരക്കുകൾ നവംബർ അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം ആദ്യം പബ്ലിക് ട്രാൻസ്‌പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി (പി.ടി.എഫ്.ആർ.സി) സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു.

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അതുൽകുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി, കെ.എസ്.ആർ.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവക്ക് 25 ശതമാനം വർധനയും ബി.എം.ടി.സിക്ക് 40 ശതമാനം വർധനവും ശിപാർശ ചെയ്തിരുന്നു. ഇന്ധന വില, സ്പെയർ പാർട്സ്, അറ്റകുറ്റപ്പണികൾ, ബസ് സംഭരണം, ജീവനക്കാരുടെ ശമ്പളം എന്നിവ വിലയിരുത്തി ആർ.ടി.‌സികളുടെ സാമ്പത്തിക സ്ഥിതി കമ്മിറ്റി പഠിച്ച് നിരക്ക് വർധന അനിവാര്യമാണെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ വർഷം ജനുവരി അഞ്ചിനാണ് ആർ‌.ടി.സികൾ അവസാനമായി നിരക്ക് 15 ശതമാനം വർധിപ്പിച്ചത്.

പ്രൊവിഡന്റ് ഫണ്ട്, ഡീസൽ, ഗ്രാറ്റുവിറ്റി കുടിശ്ശിക, വിരമിച്ച ജീവനക്കാർക്കുള്ള കുടിശ്ശിക എന്നിവയുൾപ്പെടെ ഏകദേശം 6600 കോടി രൂപയുടെ ബാധ്യതയാണ് കോർപറേഷനുകൾക്കുള്ളത്. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ 12.5 ശതമാനം ശമ്പള വർധനവ് മൂലം ആർ‌.ടി.സികൾക്ക് വാർഷിക ചെലവിൽ 873.64 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി. ഡീസൽ വിലയിൽ ലിറ്ററിന് 7.81 രൂപ വർധിച്ചപ്പോൾ വാർഷിക ഇന്ധന ബിൽ 395 കോടി രൂപ വർധിപ്പിച്ചു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതിക്കായി 2023 ജൂണിനും 2026 ജൂലൈക്കും ഇടയിൽ ആർ‌.ടി.‌സികൾ 20,956 കോടി രൂപ ചെലവഴിച്ചു. പക്ഷേ 15,305 കോടി രൂപ മാത്രമേ തിരികെ നൽകിയുള്ളൂ. 5,651 കോടി രൂപ കുടിശ്ശിക ബാക്കിയുണ്ട്. 2026-27ൽ അനുവദിച്ച 5,300 കോടി രൂപയിൽ ഇതുവരെ 3,080 കോടി രൂപ അവർക്ക് തിരികെ നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka RTC Bus Fares to Rise
Next Story