കർണാടകയിൽ വർഷം 33,000 റോഡപകടങ്ങൾ; 12,000 മരണം
text_fieldsബംഗളൂരു: കർണാടകയിൽ ഓരോ വർഷവും 33,000 റോഡപകടങ്ങൾ സംഭവിക്കുന്നതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ഇതിൽ ഏകദേശം 12,000 പേർ മരിക്കുകയും 50,000ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.
കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സേഫ്റ്റോൺ 2025 പരിപാടിയിൽ സംസാരിക്കുകയായിരുന്നു റെഡ്ഡി. 2030 ആവുമ്പോഴേക്കും റോഡ് അപകടങ്ങൾ 50 ശതമാനം കുറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പൊതുജന സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കർണാടക സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി സംസ്ഥാനത്തുടനീളമുള്ള 42 റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റി ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി സംസ്ഥാനം സ്മാർട്ട് എൻഫോഴ്സ്മെന്റ് സംവിധാനങ്ങളും അവതരിപ്പിച്ചു. ഈ സംവിധാനങ്ങൾ ഗതാഗത വകുപ്പിനെ ഇ-ചലാൻ പുറപ്പെടുവിക്കാൻ സഹായിക്കുകയും ഗതാഗത വാഹനങ്ങളിൽ റെട്രോ റിഫ്ലക്ടിവ് ടേപ്, പിൻ മാർക്കിങ് പ്ലേറ്റുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

