Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശ​ക്തി'​പ​ദ്ധ​തി​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 430 കോ​ടി ന​ൽ​കും

text_fields
bookmark_border
പ്ര​തി​ദി​നം 75.68 ല​ക്ഷം​ശ​ക്തി യാ​ത്ര​ക്കാ​ർ
ശ​ക്തി​പ​ദ്ധ​തി​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 430 കോ​ടി ന​ൽ​കും
cancel

ബംഗളൂരു: 'ശക്തി' പദ്ധതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ ടിക്കറ്റുകളുടെ പണമായി കർണാടക സർക്കാർ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവക്ക് 430 കോടി രൂപ നൽകും.ഗതാഗത സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.കർണാടകയിൽ താമസിക്കുന്ന എല്ലാ സ്ത്രീകൾക്കും നോൺ-പ്രീമിയം ബസുകളിൽ സൗജന്യ യാത്ര നൽകുന്ന ഈ പദ്ധതിക്കായി ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കുള്ള ആറാമത്തെ ഗഡു റീഇംബേഴ്‌സ്‌മെന്റാണിത്. കെഎസ്‌ആർ‌ടി‌സി-164.34 കോടി രൂപ, നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) -105.39 കോടി രൂപ, കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെ‌കെ‌ആർ‌ടി‌സി)- 81.82 കോടി രൂപ, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി‌എം‌ടി‌സി) -78.43 കോടി രൂപഎന്നിങ്ങിനെയാണ് വിഹിതം.

2023 ജൂൺ മുതൽ 2026 ജൂലൈ വരെ കോർപറേഷനുകൾ പദ്ധതിക്കായി 20,956 കോടി രൂപ ചെലവഴിച്ചുവെന്നും എന്നാൽ 15,305 കോടി രൂപ മാത്രമേ തിരികെ നൽകിയുള്ളൂവെന്നും 5,651 കോടി രൂപ കുടിശ്ശിക ബാക്കിയുണ്ടെന്നും നേരത്തെ കോർപറേഷനുകൾ അറിയിച്ചിരുന്നു.കോർപറേഷനുകൾ 26,054 ബസുകൾ സർവിസ് നടത്തുകയും പ്രതിദിനം 1.20 കോടി ബോർഡിംഗുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നു,ഇതിൽ 75.68 ലക്ഷം ശക്തി സ്കീം യാത്രകളും ഉൾപ്പെടുന്നു. ശക്തി പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെ എല്ലാ ബസ് യാത്രക്കാർക്കും ചിപ്പ് അധിഷ്ഠിത സ്മാർട്ട് കാർഡുകൾ നൽകുന്നതിനായി ഏജൻസിയെ നിയമിക്കാനാണ് കെ‌എസ്‌ആർ‌ടി‌സി ലക്ഷ്യമിടുന്നത്.

സ്കീം യോഗ്യതയുടെ ഓരോ യാത്രയിലും പരിശോധന സാധ്യമാക്കാനും എസ്‌ടി‌യു, റൂട്ട്, സർവീസ്, ഡിപ്പോ, സ്ഥലം എന്നിവ തിരിച്ചറിയുന്ന ഓഡിറ്റ് ചെയ്യാവുന്ന, ടൈംസ്റ്റാമ്പ് ചെയ്ത റെക്കോഡ് സൃഷ്ടിക്കാനും കാർഡുകൾ സഹായിക്കും. 2026-27 ലെ സംസ്ഥാന ബജറ്റിൽ ശക്തി പദ്ധതിക്കായി 5300 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 3763 കോടി രൂപ സർക്കാർ സബ്‌സിഡി വഴിയും 1060 കോടി രൂപ പട്ടികജാതി ഉപ പദ്ധതിയിൽ നിന്നും 477 കോടി രൂപ ആദിവാസി ഉപ പദ്ധതിയിൽ നിന്നുമാണ് നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Releases 430 Crore Shakti Funds
Next Story