Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള പാ​രി​തോ​ഷി​കം വ​ർ​ധി​പ്പി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത 20 കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​നം
ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള   പാ​രി​തോ​ഷി​കം വ​ർ​ധി​പ്പി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
cancel

ബംഗളൂരു: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡലുകൾ നേടിയ സംസ്ഥാനത്തെ കായിക താരങ്ങൾക്കുള്ള പാരിതോഷികം വർധിപ്പിച്ച് കർണാടക സർക്കാർ.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ അനുമോദന ചടങ്ങിന് ശേഷം യുവജന ശാക്തീകരണ, കായിക വകുപ്പാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്വർണ മെഡലിനുള്ള സമ്മാനത്തുക 35 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായും വെള്ളി മെഡലിനുള്ള സമ്മാനത്തുക 25 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായും ഉയർത്തി. വെങ്കല മെഡൽ സമ്മാനത്തുക 15 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായും ഉയർത്തി. 2026 ലെ ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടി കർണാടകയിൽനിന്നും പങ്കെടുത്ത 20 കായികതാരങ്ങൾക്കും അഞ്ചു ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകും.

യഷ് പാലക്ഷ, സുപ്രിയ സോണ്ടിഗര ബസവരാജു, ഉന്നതി അയ്യപ്പ, എം.ആർ. പൂവമ്മ, എസ്.എസ്. സ്നേഹ, ആയുഷ് ഷെട്ടി, ശ്രേയങ്ക ആർ. പാട്ടീൽ, കിരൺ രംഗനാമി, ഫൗദ് മിർസ, അദിതി അശോക്, പ്രണവി എസ്. ഉർസ്, എച്ച്.എസ്. മോഹിത്, തിലോത്തമ സെൻ, ആകാശ് മണി, ശ്രീഹരി നടരാജ് തുടങ്ങിയ കായികതാരങ്ങള്‍ക്കാണ് അഞ്ചു ലക്ഷം രൂപ ലഭിക്കുക.

വനിത ക്രിക്കറ്റ് ടീം ഇനത്തിൽ സ്വർണം നേടിയ ശ്രേയങ്ക പാട്ടീലിന് ഒരു കോടി രൂപ, 4×400 മിക്സഡ് റിലേയിലും 4×400 വനിതാ റിലേയിലും സ്വർണം നേടിയ എം.ആർ. പൂവമ്മക്ക് 1.75 കോടി രൂപ, 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയ തിലോത്തമ സെൻ 75 ലക്ഷം രൂപ, ബാഡ്മിന്‍റണിലും അത്‌ലറ്റിക്‌സിലും വെങ്കല മെഡൽ നേടിയ ആയുഷ് ഷെട്ടിക്കും സ്നേഹ എസ്.എസിനും യഥാക്രമം 50 ലക്ഷം രൂപ വീതം, വനിതാ ഗോൾഫ് ടീം ഇനത്തിൽ വെള്ളി നേടിയ അദിതി അശോകിന് 75 ലക്ഷം രൂപ, വനിതാ ഗോൾഫ് ടീം ഇനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ സ്വർണവും നേടിയ പ്രണവി എസ്. ഉർസിന് 1.75 കോടി രൂപ, പുരുഷ ഹോക്കി ടീമിന്‍റെ ഭാഗമായി സ്വർണം നേടിയ എച്ച്.എസ്. മോഹിത്തിന് ഒരു കോടി രൂപ എന്നിവ ലഭിക്കും.

കൂടാതെ ഈ എട്ട് മെഡൽ ജേതാക്കൾക്കും ഏഷ്യൻ ഗെയിംസിന് യോഗ്യത നേടുന്നതിനുള്ള പങ്കാളിത്തത്തിനായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. ഏഷ്യൻ ഗെയിംസിലും കോമൺ‌വെൽത്ത് ഗെയിംസിലും മെഡൽ നേടിയവർക്ക് ഗ്രൂപ്പ്-ബി തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും അവസരം നൽകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുഖേനയാണ് സർക്കാർ നേരിട്ട് നിയമനങ്ങൾ നടത്തുന്നത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ എം.ആർ. പൂവമ്മ, എസ്.എസ്. സ്നേഹ, ശ്രേയങ്ക പാട്ടീൽ, കോമൺ‌വെൽത്ത് ഗെയിംസ് മെഡൽ ജേതാവ് കെ.എസ്. ശിൽപ എന്നിവരെ 2026-27 ലെ ഗുരു ഒളിമ്പിക്സ് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒളിമ്പിക്സിനുള്ള തയാറെടുപ്പിനായി ഇവർക്ക് ഓരോരുത്തർക്കും 10 ലക്ഷം രൂപ നൽകും. 2026 ഒക്ടോബർ മൂന്നിലെ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാറിലെ ഗ്രൂപ്-എ, ഗ്രൂപ്-ബി, ഗ്രൂപ്-സി, ഗ്രൂപ്-ഡി എന്നീ എല്ലാ വിഭാഗങ്ങളിലുമുള്ള തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ മികവ് പുലർത്തുന്ന കായികതാരങ്ങൾക്ക് രണ്ടു ശതമാനം സംവരണം നൽകാൻ സർക്കാർ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Raises Asian Games Medal Rewards
Next Story