Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേക്കദട്ടു അണക്കെട്ടുമായി മുന്നോട്ട് പോകും; ഡികെ ശിവകുമാർ

text_fields
bookmark_border
ജലക്ഷാമം ഉണ്ടാകുമ്പോൾ ബഫറായി അണക്കെട്ട് പ്രവർത്തിക്കുമെന്ന്
മേക്കദട്ടു അണക്കെട്ടുമായി മുന്നോട്ട് പോകും; ഡികെ ശിവകുമാർ
cancel

ബംഗളൂരു: കാവേരി നദിക്ക് കുറുകെയുള്ള മേക്കദട്ടു ബാലൻസിങ് റിസർവോയർ പദ്ധതിയുമായി കർണാടക മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അണക്കെട്ട് നിർമിക്കുന്നതിനൊപ്പം തമിഴ്‌നാടിന്‍റെ ജലവിഹിതം സംരക്ഷിക്കാനും കർണാടകക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്കിടയിലും അയൽ സംസ്ഥാനമായ തമിഴ്‌നാടുമായുള്ള വികസന സഹകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കനുസൃതമായി കർണാടക ആവശ്യമായ അനുമതികൾ തേടുമെന്നും പദ്ധതി തുടരുമെന്നും പറഞ്ഞു. രാഷ്ട്രീയത്തിൽ മത്സരിക്കുമെങ്കിലും വികസനത്തിൽ സഹകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കത്തിന്‍റെ കേന്ദ്രബിന്ദുവാണ് മേക്കദട്ടു പദ്ധതി. കർഷകരുടെ താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ് തമിഴ്നാട് പദ്ധതിയെ എതിർക്കുകയാണ്. അതേസമയം ബംഗളൂരുവിന്‍റെ കുടിവെള്ള പ്രശ്നങ്ങള്‍ നിറവേറ്റാൻ റിസർവോയർ സഹായിക്കുമെന്നും ജലക്ഷാമം ഉണ്ടാകുമ്പോൾ ഒരു ബഫറായി പ്രവർത്തിക്കുമെന്നുമാണ് കർണാടകയുടെ വാദം.

മേക്കദട്ടു പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സമ്മതിച്ചിട്ടുണ്ടെന്നും വനം, പരിസ്ഥിതി അനുമതികൾ നേടുന്നതിന് ആവശ്യമായ രേഖകൾ കേന്ദ്ര മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 177 ടി.എം.സി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം സംരക്ഷിക്കാൻ കർണാടക ബാധ്യസ്ഥമാണെന്നും ശിവകുമാർ പറഞ്ഞു. തമിഴ്നാട് സർക്കാർ പ്രതിനിധി സംഘവുമായി വരട്ടെയെന്നും പദ്ധതി അവർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിശദീകരിക്കാമെന്നും പദ്ധതിയെക്കുറിച്ചുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shivakumar Defends Mekedatu Dam Project
Next Story