ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വാഹനം വാങ്ങാൻ മൂന്ന് ലക്ഷം; വിവാദമുയർത്തി കേന്ദ്ര മന്ത്രി തിരിച്ചടിച്ച് കർണാടക മന്ത്രി
text_fieldsമംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ടാക്സി/ചരക്ക് വാഹനങ്ങൾ വാങ്ങാൻ മൂന്ന് ലക്ഷം രൂപ സഹായം നൽകുന്ന കർണാടക സർക്കാർ പദ്ധതിക്കെതിരെ വിമർശവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. മണ്ടത്തം പിൻവലിക്കണമെന്ന് കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു തിരിച്ചടിച്ചു.
" ഇതാ,കർണാടകയിൽ രാഹുൽ കോൺഗ്രസ് സർക്കാറിന്റെ ലജ്ജയില്ലാത്ത മറ്റൊരു പ്രീണനം.50 ശതമാനം സബ്സിഡിയോടെ ആറ് ലക്ഷം രൂപക്ക് വാഹനം വാങ്ങുക, അടുത്ത ദിവസം അത് അഞ്ച് ലക്ഷം രൂപക്ക് വിൽക്കുക. കൂളായി രണ്ടു ലക്ഷം കൈയിൽ വരും.ഇതാണ് പദ്ധതിലൂടെ സംഭവിക്കുക. ഹിന്ദുക്കളിലെ പാവങ്ങൾ പോലും ഈ പദ്ധതിക്ക് അർഹരല്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള ഈ ഏർപ്പാട് മുഴുവൻ കന്നഡികർക്കും നാണക്കേടാണ്. ഭരണഘടനയുടെ പതിനാലാം വകുപ്പിന് വിരുദ്ധമാണിത്'- കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തു.
"ഈ പദ്ധതി കർണാടകയിൽ ബിജെപി ഭരിച്ചപ്പോഴും ഉണ്ടായിരുന്നു എന്നത് മറന്നോ" എന്ന് ആരാഞ്ഞ മന്ത്രി ദിനേശ് ഗുണ്ടുറാവു അന്ധമായ ന്യൂനപക്ഷ വിരുദ്ധതയിൽ വിഡ്ഢിയാവുകയാണെന്ന് പറഞ്ഞു. മണ്ടൻ ട്വീറ്റ് പിൻവലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

