കർണാടകയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ
text_fieldsബംഗളൂരു: കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത സാമൂഹിക സാംസ്കാരിക മേഖലയിൽ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ സാധ്യമാവുന്ന വിധത്തിലെല്ലാം സർക്കാറുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി. അബ്ദുസ്സമദ് മൗലവി മാണിയൂർ അധ്യക്ഷത വഹിച്ചു. സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സ്കിൽ ഡെവലപ്മെന്റ് പരിശീലകൻ ഷംസാദ് സലീം പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ശംസുദ്ദീൻ അനുഗ്രഹ, അയാസ് നീലസാന്ദ്ര, താഹിർ മിസ്ബാഹി, കെ. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

