Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക മൈനോറിറ്റി...

കർണാടക മൈനോറിറ്റി കൾചറൽ സെന്‍റര്‍ മൂന്നാംഘട്ട റമദാൻ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കർണാടക മൈനോറിറ്റി കൾചറൽ സെന്‍റര്‍ മൂന്നാംഘട്ട റമദാൻ കിറ്റുകൾ വിതരണം ചെയ്തു
cancel
camera_alt

 കർണാടക മൈനോറിറ്റി കൾചറൽ സെന്‍ററിന്‍റെ നേതൃത്വത്തില്‍ മൂന്നാംഘട്ട റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നു

ബംഗളുരു: കർണാടക മൈനോറിറ്റി കൾചറൽ സെന്‍റര്‍ ബാംഗ്ലൂരിന്‍റെ നേതൃത്വത്തില്‍ റമദാൻ കിറ്റുകൾ ബാംഗ്ലൂർ നഗരത്തിലെ പ്രാന്ത പ്രദേശമായ ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിതരണം ചെയ്തു.

കർണാടക മൈനോറിറ്റി കൾചറൽ സെന്‍റര്‍ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഹീം അനുഗ്രഹ വിതരണോദ്ഘാടനം നിർവഹിച്ചു.

ഇത്തരം പ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് തുടർന്നും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി കൂടെ നിൽക്കുമെന്നും കർണാടക മൈനോരിറ്റി സ്റ്റേറ്റ് കോഓഡിനേറ്റർ സുബൈർ കായക്കൊടി പറഞ്ഞു. ഭാരവാഹികളായ കെ. ജുനൈദ്, കെ.ആർ. മഹറൂഫ്, പി. ഹാരിസ്, വി. സക്കരിയ്യ, അലി സഫ, സനൂപർ, സഫീറ സക്കരിയ്യ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanmetronewsBanglore
News Summary - Karnataka Minority Cultural Center distributes third batch of Ramadan kits
Next Story