കർണാടക മൈനോരിറ്റി കൾച്ചറൽ സെന്‍ററിന് ഒരു വയസ്: പുതിയ വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും
text_fieldsകർണാടക മൈനോരിറ്റി കൾച്ചറൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റിങ്
ബംഗളൂരു: കർണാടക മൈനോരിറ്റി കൾച്ചറൽ സെന്‍ററിന്‍റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് സൗഹൃദ കൂട്ടായ്മ ബംഗളൂരുവില്‍ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങൾവിലയിരുത്തുന്നതിനോടൊപ്പം ഭാവി പദ്ധതികൾക്കും ഒന്നാം വാർഷികത്തിൽ തുടക്കം കുറിക്കും. വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. പിന്നോക്ക വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പ്, കരിയർ കൗൺസിലിങ്, മെന്‍ററിങ് പ്രോഗ്രാമുകൾ എന്നിവക്ക് പ്രഥമ പരിഗണന നൽകും.
കൂടാതെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അർഹരായവർക്ക് അടിയന്തിരസഹായങ്ങൾ, മെഡിക്കൽ ഹെല്പ് ഡെസ്ക്, കമ്മ്യൂണിറ്റി ഗൈഡൻസ് സെന്‍റർ തുടങ്ങിയ പദ്ധതികളാണ് മുൻഗണനയിലുള്ളത്. സമൂഹത്തിൽ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സാംസ്കാരിക സംഗമങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഒന്നാം വാർഷിക പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. മൈനോറിറ്റി കൾച്ചറൽ സെന്‍റർ പ്രസിഡന്‍റ് ഈസ നീലസാന്ദ്ര യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ ശംസുദ്ധീൻ അനുഗ്രഹ, സിറാജ് കൊല്ലത്തി, താഹിർ മിസ്ബാഹി ബി.ടി.എം, സി.എച്ച്. ഷാജൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

