എൻ.ഐ.എ അന്വേഷണത്തിന് ന്യായം വേണം -കർണാടക ആഭ്യന്തര മന്ത്രി
text_fieldsകർണാടക ആഭ്യന്തര മന്ത്രി
മംഗളൂരു: ധർമസ്ഥല കേസ് എൻ.ഐ.എ അന്വേഷിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ന്യായീകരിക്കേണ്ടിവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. അവർ അത് ന്യായീകരിച്ചാൽ സംസ്ഥാന സർക്കാറിന് മറ്റു മാർഗങ്ങളില്ലെന്ന് സന്യാസിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഉന്നയിച്ച ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് മുന്നോട്ട് പോവുകയാണ്. അന്വേഷണം ഏറ്റെടുക്കാനുള്ള ഏതൊരു നീക്കത്തെയും കേന്ദ്രം ന്യായീകരിക്കേണ്ടതുണ്ട്. എൻ.ഐ.എ അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്നിലെ യുക്തിയെ പരമേശ്വര ചോദ്യംചെയ്തു. നേരത്തേ, അവർ (മത നേതാക്കൾ) എസ്.ഐ.ടി അന്വേഷണം തന്നെ ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അവർ വിഷയം എൻ.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നു.
അതും ഒരു അന്വേഷണമല്ലേ? ധർമസ്ഥലയുമായി ബന്ധപ്പെട്ട് ഉയർന്ന വിദേശ ധനസഹായം ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്നത് സ്വാഭാവികമാണ്.
സംസ്ഥാന സർക്കാറിന് അത് ചെയ്യാൻ കഴിയാത്തതിനാൽ കേന്ദ്രസർക്കാർ ആ വശം അന്വേഷിക്കേണ്ടതുണ്ട്. ദക്ഷിണ കന്നട ജില്ലയിലെ ക്ഷേത്രനഗരമായ ധർമസ്ഥലയിൽ ഒന്നിലധികം കൊലപാതകങ്ങളും മൃതദേഹങ്ങൾ സംസ്കരിച്ചതും സംബന്ധിച്ച ആരോപണങ്ങളുടെ അന്വേഷണം എസ്.ഐ.ടി തുടരുന്നുണ്ടെന്ന് പരമേശ്വര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

