പ്രജ്വലിനെ ശ്രീകൃഷ്ണനോടുപമിച്ച കർണാടക മന്ത്രി വെട്ടിലായി
text_fieldsമന്ത്രി രാമപ്പ
ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വല്‍ രേവണ്ണ എം.പിയെ ശ്രീകൃഷ്ണനോട് ഉപമിച്ച കർണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപുർ വിവാദത്തില്‍. പ്രജ്വല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശ്രീകൃഷ്ണനെ വെല്ലാന്‍ നോക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായത്. ഭക്തികൊണ്ട് തനിക്ക് ചുറ്റും സ്ത്രീകളുടെ സാന്നിധ്യം നിറച്ച ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാനാണ് പ്രജ്വല്‍ രേവണ്ണയുടെ ശ്രമമെന്നും പറഞ്ഞു. മന്ത്രി ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നു. പ്രകടനപത്രിക പുറത്തുവിട്ട് കഴിഞ്ഞപ്പോള്‍ കടംകയറിയ കോണ്‍ഗ്രസ് ഇപ്പോള്‍ സനാതന ധർമത്തിനുനേരെ തിരിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് മോഹന്‍കൃഷ്ണ പറഞ്ഞു. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന ഇത്തരം നാണംകെട്ട പ്രസ്താവന നടത്തിയ രാമപ്പയെ പുറത്താക്കണമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

