കർണാടക മലയാളി കോൺഗ്രസ് ഗാന്ധിജയന്തി ആഘോഷം
text_fieldsകർണാടക മലയാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷത്തില്‍നിന്ന്
ബംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157ാമത് ജയന്തി ദിനത്തിൽ കർണാടക മലയാളി കോൺഗ്രസ് എം.ജി. റോഡിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ ഡാനി ജോൺ, രാജീവൻ കളരിക്കൽ, സോമരാജൻ, ഷാജി ജോർജ്, നിമ്മി രവീന്ദ്രൻ, ഓസ്റ്റിൻ ഡാനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തുന്ന ഇലക്ഷൻ കമ്മീഷനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോട്ടോയിൽ കറുത്ത മാല അണിയിച്ചു പ്രധിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

