Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക ഭാ​ഷാ...

ക​ർ​ണാ​ട​ക ഭാ​ഷാ ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം

text_fields
bookmark_border
ക​ർ​ണാ​ട​ക ഭാ​ഷാ ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ൾ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം
cancel

ബം​ഗ​ളൂ​രു: ഭാ​ഷാ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​തി​ർ​ത്തി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി ല​ഭ്യ​മാ​കും​വി​ധം ന്യൂ​ന​പ​ക്ഷ ഭാ​ഷ​ക​ളി​ൽ മ​ല​യാ​ള​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശി​വ​മൊ​ഗ്ഗ മ​ല​യാ​ളി സ​മാ​ജം ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ജം പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. സ​തീ​ഷ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, പ​രീ​ക്ഷ അ​തോ​റി​റ്റി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി 2026ലെ ​സി.​ഇ.​ടി കോ​മ​ൺ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് പു​റ​ത്തി​റ​ക്കി​യ മാ​ന്വ​ൽ പ്ര​കാ​രം പ്രീ-​യൂ​നി​വേ​ഴ്സി​റ്റി സ​യ​ൻ​സ് സ്ട്രീ​മി​ൽ പ​ഠി​ക്കു​ന്ന സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ ഒ​ന്ന് മു​ത​ൽ 10 വ​രെ ക്ലാ​സ് തു​ട​ർ​ച്ച​യാ​യി പ​ഠി​ച്ച ക​ർ​ണാ​ട​ക​യി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യം സം​ബ​ന്ധി​ച്ചാ​ണി​ത്.

ഈ ​മാ​ന്വ​ലി​ലെ 22ാം പേ​ജി​ൽ 19ാം ഇ​ന​ത്തി​ൽ (മെ​ഡി​ക്ക​ൽ, ഡെ​ന്റ​ൽ സീ​റ്റി​ന് മാ​ത്രം ഭാ​ഷാ ന്യൂ​ന​പ​ക്ഷം) ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ (ത​മി​ഴ്, തെ​ലു​ങ്ക്, കൊ​ട​വ, തു​ളു) എ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ൽ ക​ർ​ണാ​ട​ക​യു​ടെ അ​തി​ർ​ത്തി ഭാ​ഷ​യും സ​ഹോ​ദ​ര ഭാ​ഷ​യു​മാ​യ മ​ല​യാ​ളം ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ക​ർ​ണാ​ട​ക-​കേ​ര​ള അ​തി​ർ​ത്തി​യാ​യ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ​ഠി​ക്കു​ന്ന മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന കു​ട്ടി​ക​ളോ​ട് ചെ​യ്യു​ന്ന അ​ന്യാ​യ​മാ​ണി​തെ​ന്ന് സ​മാ​ജം പ​റ​ഞ്ഞു. ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​ല​യാ​ളം ഭാ​ഷ​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakamalayali studentslinguistic minority
News Summary - Karnataka linguistic minority benefits should be made available to Malayali students as well
Next Story