കർണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡി. സുധീരന്
text_fieldsബംഗളൂരു: ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിംഗപ്പൂരിലെ സാംസ്കാരിക പ്രതിഭയായ ഡി. സുധീരന് നൽകി ആദരിച്ചു. സിംഗപ്പൂരിലെ മലയാളി സാംസ്കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയിൽ വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള സുധീരൻ കവി, നാടകകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. വൈറ്റ്ഫീൽഡ് ജാഗ്രതി തിയറ്ററിൽ നടന്ന ചടങ്ങിൽ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി റെജികുമാർ, കസ്റ്റംസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി എന്നിവർ ചേർന്ന് അവാർഡ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

