Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ലി​ന​ജ​ല​ജ​ന്യ...

മ​ലി​ന​ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മു​ന്നി​ൽ; കൂ​ടു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
മ​ലി​ന​ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മു​ന്നി​ൽ; കൂ​ടു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ
cancel

ബം​ഗ​ളൂ​രു: മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ർ​ണാ​ട​ക രാ​ജ്യ​ത്ത് മു​ന്നി​ലാ​ണെ​ന്ന ആ​ശ​ങ്ക​ജ​ന​ക​മാ​യ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ടൈ​ഫോ​യി​ഡ്, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ടൈ​ഫോ​യി​ഡ് കേ​സു​ക​ളി​ൽ രാ​ജ്യ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തും വ​യ​റി​ള​ക്ക കേ​സു​ക​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ് ക​ർ​ണാ​ട​ക.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ല​സ്ഥാ​ന​മാ​യ ബം​ഗ​ളൂ​രു​വി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. 2021 മു​ത​ൽ 2025 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളാ​ണ് രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് നി​രീ​ക്ഷ​ണം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന ടാ​ങ്ക​ർ വെ​ള്ളം, കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ലേ​ക്ക് ഡ്രെ​യി​നേ​ജ് വെ​ള്ളം ക​ല​രു​ന്ന​ത്, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത കു​പ്പി​വെ​ള്ള​ത്തി​ന്റെ വി​ത​ര​ണം എ​ന്നി​വ​യാ​ണ് രോ​ഗം വ​രു​ന്ന പ്ര​ധാ​ന വ​ഴി​ക​ൾ.

നി​ല​വി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 10 കേ​സു​ക​ളെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലു​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ തീ​വ്ര​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഛർ​ദി, വ​യ​റി​ള​ക്കം, ക​ഠി​ന​മാ​യ പ​നി എ​ന്നി​വ​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diseasesSewageKarnatakakaBengaluru
News Summary - Karnataka leads in sewage-borne diseases; highest in Bengaluru
Next Story