Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.എസ്‌.സി ചെയർമാന്‍റെ സസ്‌പെൻഷൻ കർണാടക ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറിനെ കെ.പി.എസ്‌.സി ചെയർമാനായി പുനര്‍ നിയമനം നടത്തണം
കെ.പി.എസ്‌.സി ചെയർമാന്‍റെ സസ്‌പെൻഷൻ കർണാടക ഹൈകോടതി റദ്ദാക്കി
cancel

ബംഗളൂരു: അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്‌.സി) ചെയർമാൻ ശിവശങ്കരപ്പ സാഹുക്കറെ സസ്‌പെൻഡ് ചെയ്ത ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്‍റെ ഉത്തരവ് കർണാടക ഹൈകോടതി റദ്ദാക്കി.

ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറിനെ കെ.പി.എസ്‌.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി. ഗവർണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സാഹുക്കർ സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. സിംഗിൾ ബെഞ്ച് ഹരജി ഭാഗികമായി അനുവദിക്കുകയും ജൂലൈ 10 ന് ഗവർണർ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മന്ത്രിസഭയുടെ തീരുമാനപ്രകാരം ഗവർണർ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു.

സാഹുക്കറെ സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഉപദേശിക്കുകയോ ശിപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്‍റെ ഔദ്യോഗിക പകർപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സാഹുക്കറെ കെ.പി.എസ്‌.സി ചെയർമാനായി പുനര്‍ നിയമനം നടത്തണമെന്നും കോടതി നിർദേശിച്ചു. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനും എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും സ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സ്വീകരിക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story