നിയമസഭാംഗങ്ങൾക്ക് കാബിനറ്റ് പദവി കർണാടക സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsബംഗളൂരു: എം.എൽ.എ, എം.എൽ.സിമാർക്ക് കാബിനറ്റ് റാങ്കോടെ ബോർഡുകൾ, കോർപറേഷനുകൾ എന്നിവയുടെ ചെയർമാൻ പദവികൾ നൽകിയ കർണാടക സർക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.
പദവികൾ സംബന്ധിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് എം.ഐ. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
മാർച്ച് 18 നകം വിശദമായ മറുപടി സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് മാർച്ച് 27 ലേക്ക് മാറ്റി. മന്ത്രിമാരുടെ എണ്ണം മൊത്തം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തിൽ കൂടരുതെന്നാണ് നിയമം. എന്നാൽ 34 മന്ത്രിമാരും എട്ട് കാബിനറ്റ് റാങ്ക് നിയമസഭാംഗങ്ങളും ചേരുമ്പോൾ ഫലത്തിൽ 42 മന്ത്രിമാരായെന്ന് ഹരജിക്കാരനും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരനുമായ ബംഗളൂരു സ്വദേശി സൂരി പയാല വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

