കർണാടക ബി.ജെ.പിക്കൊപ്പമെന്ന് സർവേ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ടു ദിവസം ശേഷിക്കെ കർണാടക ഇക്കുറിയും ബി.ജെ.പിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവേ. 23 മുതല്‍ 25 സീറ്റ് വരെയാണ് സർവേ പ്രവചിക്കുന്നത്. ഇൻഡ്യ സഖ്യം വെറും അഞ്ചു സീറ്റില്‍ ഒതുങ്ങുമെന്നാണ് സർവേ പ്രവചനം. എ.ബി.പി-സി വോട്ടർ സർവേയും സമാന പ്രവചനമാണ് നടത്തുന്നത്.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25ലും ബി.ജെ.പി വിജയിച്ചിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെ.ഡി.എസുമായിരുന്നു വിജയിച്ചത്. ഇക്കുറി ജെ.ഡി.എസുമായി സഖ്യത്തിലാണ് ഇവിടെ മത്സരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

